പനീർ റോൾസ്, തയാറാക്കാം ഈസിയായി
പനീർ റോൾസ്
1.റൊട്ടി – ഒരു സ്ലൈസ്
2.പനീർ – 150 ഗ്രാം
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – 150 ഗ്രാം
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കാരറ്റ് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
3.മുട്ട – ഒന്ന്, അടിച്ചത്
4.റൊട്ടിപ്പൊടി – രണ്ടു കപ്പ്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙റൊട്ടി അൽപം വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുക്കമം.
∙ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. ഇതു സോസേജിന്റെ ആകൃതിയിൽ നീളത്തിൽ ഉരുട്ടണം.
∙ഓരോന്നും മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.
∙മുട്ടയ്ക്കു പകരം മൈദ അൽപം വെള്ളത്തിൽ കലക്കിയതും ഉപയോഗിക്കാം.
∙ഏകദേശം 30 ചെറിയ റോളുകൾ തയാറാക്കാം.